22 February 2026

Aswathy Balachandran

ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം

Image Courtesy: Unsplash

നല്ല തേൻ വരിക്ക ചക്ക ഉപയോഗിച്ച് വീട്ടിൽ തന്നെ സ്വാദിഷ്ടമായ ചക്ക ഐസ്ക്രീം  തയ്യാറാക്കിയാലോ

ചക്ക ഐസ്ക്രീം

കഴുകി വൃത്തിയാക്കിയ ചക്കച്ചുളകൾ മിക്സിയുടെ ജാറിലിട്ട് കാൽ കപ്പ് പാൽ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഒട്ടും കഷണങ്ങൾ ഇല്ലാത്ത നല്ല സ്മൂത്ത് പേസ്റ്റ് ആയിരിക്കണം.

ചക്ക പേസ്റ്റ് 

ഒരു വലിയ ബൗളിൽ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് ഇലക്ട്രിക് ബീറ്റർ അല്ലെങ്കിൽ വിസ്‌ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക. ക്രീം പതഞ്ഞു പൊങ്ങി കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്യണം.

ക്രീം

ബീറ്റ് ചെയ്ത ക്രീമിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക.

കണ്ടൻസ്ഡ് മിൽക്ക്

തയ്യാറാക്കി വെച്ചിരിക്കുന്ന ചക്ക പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. 

ചക്ക പേസ്റ്റ്

ഇതിനോടൊപ്പം വേണമെങ്കിൽ ചെറിയ ചക്കക്കഷണങ്ങൾ കൂടി ചേർക്കുന്നത് ഐസ്ക്രീം കഴിക്കുമ്പോൾ നല്ല രുചി നൽകും.

ചക്കക്കഷണങ്ങൾ

ഈ മിശ്രിതം ഒരു എയർ ടൈറ്റ് കണ്ടെയ്‌നറിലേക്ക് മാറ്റുക. ഐസ് ക്രിസ്റ്റലുകൾ വരാതിരിക്കാൻ മുകളിൽ ഒരു  ഫോയിൽ പേപ്പർ കൊണ്ട് അമർത്തി അടപ്പ് വെച്ച് അടയ്ക്കുക.

സെറ്റ് ചെയ്യാൻ

7-8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക.

ഫ്രീസ് ചെയ്യുക