3 April 2026
Aswathy Balachandran
Image Courtesy: Getty
ചക്കയ്ക്ക് എങ്ങനെയാണ് ആ പേര് ലഭിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു പിന്നിൽ ചില രസകരമായ വസ്തുതകൾ ഉണ്ട്.
ഭാരതത്തിലെ മുനിമാരും സന്യാസിമാരും കഴിച്ചിരുന്ന വലിയ പഴത്തെക്കുറിച്ച് തിയോഫ്രാസ്റ്റസ് കുറിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പഴങ്ങൾ ഉണ്ടാവുന്ന വൃക്ഷമാണ് പ്ലാവ്. ഇത് ഏകദേശം 30 മുതൽ 50 അടി വരെ ഉയരത്തിൽ വളരുന്നു.
പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചക്ക ഒരു മികച്ച ഭക്ഷണമാണ്.
ചക്കയ്ക്ക് 'ജാക്ക്ഫ്രൂട്ട്' എന്ന ഇംഗ്ലീഷ് പേര് ലഭിച്ചത് മലയാളത്തിലെ 'ചക്ക' എന്ന വാക്കിൽ നിന്നാണെന്ന് കരുതപ്പെടുന്നു.
ഇന്ത്യയിൽ പോർച്ചുഗീസുകാർ എത്തിയതോടെയാണ് ഈ പഴത്തിന് വിദേശി പേര് ലഭിച്ചു തുടങ്ങിയത്.
മലയാളത്തിലെ 'ചക്ക' എന്ന പേര് പോർച്ചുഗീസുകാർ ഉച്ചരിച്ചപ്പോൾ അത് 'ജാക്ക' എന്നായി മാറി. 'ജാക്ക'യിൽ നിന്നാണ് പിൽക്കാലത്ത് 'ജാക്ക്ഫ്രൂട്ട്'എന്ന പേര് രൂപപ്പെട്ടത്.
പ്രാദേശികമായി ചക്കപ്പഴം എന്നു വിളിക്കപ്പെട്ടിരുന്ന ഈ വിഭവം പോർച്ചുഗീസ് സ്വാധീനത്തിലൂടെയാണ് ലോകമെമ്പാടും 'ജാക്ക്ഫ്രൂട്ട്' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.