21 February 2026
SHIJI MK
Image Credit: Getty Images
ഭക്ഷണങ്ങള്‍ പലവിധമാണ്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് കണക്കില്ല. വേനല്‍ക്കാലമാകുമ്പോള്‍ വിപണിയില്‍ ധാരാളമെത്തുന്ന പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍.
തണ്ണിമത്തന്‍ വെറുതെ കഴിക്കാന്‍ മാത്രമല്ല അതുവെച്ച് ഒട്ടനവധി ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കാനാകുന്നതാണ്. കണ്ടും കേട്ടും ശീലിച്ചിട്ടില്ലാത്ത വാട്ടര്‍മെലണ്‍ റൂഹ് അഫ്‌സ പോപ്പ്‌സിക്കിള്‍സ് ആകട്ടെ ഇന്ന്.
തണുത്ത തണ്ണിമത്തന്‍ ക്യൂബുകളാക്കി മുറിച്ചത് 2 കപ്പ്, റൂഹ് അഫ്‌സ അഥവ റോസ് സിറപ്പ് 2 ടേബിള്‍ സ്പൂണ്‍, പഞ്ചസാര ആവശ്യത്തിന്, ലെമണ്‍ ജ്യൂസ് 1 ടീസ്പൂണ്‍, വെള്ളം കാല്‍ കപ്പ്, പോപ്പ്‌സിക്കിള്‍ സ്റ്റിക്കുകള്‍.
തണ്ണിമത്തന്‍ ക്യൂബുകളും പഞ്ചസാര, വെള്ളം, ലെമണ്‍ ജ്യൂസ് എന്നിവയും ബ്ലെന്‍ഡറില്‍ ഇട്ട് നന്നായി അടിച്ചെടുക്കാം. സ്മൂത്തി പോലെ ആകുന്നത് വരെ നന്നായി ബ്ലെന്‍ഡ് ചെയ്യണം.
ഓരോ പോപ്പ്‌സിക്കിള്‍ സ്റ്റിക്കുകളിലും റൂഹ് അഫ്‌സ ചേര്‍ത്ത് അതിലേക്ക് വാട്ടര്‍മെലണ്‍ മിക്‌സ് ഒഴിച്ച് കൊടുക്കാം. പോപ്പ്‌സിക്കിളുകള്‍ നടുക്ക് തന്നെ വരുന്ന രീതിയിലായിരിക്കണം വെക്കേണ്ടത്.
ശേഷം ഇതെടുത്ത് 5 മണിക്കൂര്‍ വരെ ഫ്രീസറില്‍ വെക്കണം. പറ്റുമെങ്കില്‍ ഒരുരാത്രി മുഴുവന്‍ വെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നല്ല രീതിയില്‍ കട്ടിയായെങ്കില്‍ മാത്രമേ ടേസ്റ്റ് ഉണ്ടാകൂ.
ഫ്രോസ്റ്റ് ചെയ്‌തെടുത്ത പോപ്പ്‌സിക്കിള്‍ പുറത്തെടുത്ത് ചൂടുവെള്ളത്തില്‍ ഒരു സെക്കന്‍ഡ് വെക്കാം, ഇങ്ങനെ ചെയ്യുന്നത് എളുപ്പത്തില്‍ പുറത്തെടുക്കാന്‍ സഹായിക്കും.