2 March 2026

Jayadevan A M

ചക്കയാണോ കപ്പയാണോ ആരോഗ്യത്തിന് നല്ലത്?

Image Courtesy: Getty

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളാണ് ചക്കയും കപ്പയും. ചക്കപ്പുഴുക്കും, കപ്പപ്പുഴുക്കും മലയാളികളുടെ ഫേവറിറ്റ് ഐറ്റങ്ങളില്‍ ഒന്നാണ്‌

ചക്ക vs കപ്പ

ഇവയില്‍ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. വിവിധ കാര്യങ്ങള്‍ താരതമ്യം ചെയ്ത് അത് നോക്കാം

ഏതാണ് നല്ലത്?

കപ്പയെക്കാള്‍ നാരുകള്‍ കൂടുതലുള്ളത് ചക്കയിലാണ്. ദഹനം സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും ചക്ക നല്ലതാണ്‌

നാരുകൾ

ചക്കയെ അപേക്ഷിച്ച് കപ്പയില്‍ അന്നജം വളരെ കൂടുതലാണ്. പ്രമേഹരോഗികള്‍ക്ക് കപ്പ നല്ലതല്ല. ഗ്ലൈസമിക് ഇൻഡക്സ് കപ്പയില്‍ കൂടുതലാണ്‌

അന്നജം

കപ്പയെക്കാള്‍ വിറ്റാമിനുകള്‍ കൂടുതലുള്ളതും ചക്കയിലാണ്. ചക്കയില്‍ വിറ്റാമിന്‍ എ, സി എന്നിവ ധാരാളമുണ്ട്‌

വിറ്റാമിനുകൾ

കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കലോറി നല്‍കാന്‍ കപ്പയ്ക്ക് സാധിക്കും. എന്നാല്‍ കപ്പ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിച്ചേക്കും

കലോറി

കപ്പയ്ക്കും ചക്കയ്ക്കും ഗുണങ്ങളുണ്ട്. എങ്കിലും ചക്കയാണ് കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്‌. ചക്കയാണ് പോഷകഗുണങ്ങളുടെ കാര്യത്തിൽ മുന്നിൽ.

നല്ലത്‌

പ്രമേഹരോഗികള്‍ കപ്പ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല

ശ്രദ്ധിക്കുക