04 JULY 2025
Sarika KP
Image Courtesy: Getty Images\PTI
നാളെയാണ് ജൂലൈ അഞ്ച്. ജപ്പാനില്‍ വലിയൊരു ദുരന്തമുണ്ടാകുമെന്ന് ബാബ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകി പറഞ്ഞ ദിവസം
റിയോ തത്സുകിയുടെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ആശങ്കയിലുമാണ് ജപ്പാനും ചൈനയും തായ്വാനും.
ജൂലൈ അഞ്ചിന് പുലർച്ചെ നാല് മണിക്ക് ശേഷം വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് റിയോ തത്സുകി പ്രവചിച്ചിരിക്കുന്നത്.
കേവലമൊരു പ്രവചനമെന്ന് തള്ളിക്കളയാൻ വരട്ടെ, സുനാമിയും കൊവിഡുമൊക്കെ പ്രവചിച്ച ജാപ്പനീസ് ബാബ വാംഗ തന്നെയാണ് ഇതും പ്രവചിച്ചിട്ടുള്ളത്.
“ഫ്യൂച്ചർ ഐ സോ ” എന്ന കൃതിയിലൂടെയാണ് റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
റിയോ തത്സുകി കാണുന്ന സ്വപ്നങ്ങളെ ആസ്പദമാക്കിയാണ് 1999ൽ “ഫ്യൂച്ചർ ഐ സോ ” എന്ന കൃതി തയ്യാറാക്കിയിരിക്കുന്നത്.
1985ൽ അമ്മ നൽകിയ ഒരു നോട്ട്ബുക്കിലാണ് തന്റെ സ്വപ്നങ്ങൾ രേഖപ്പെടുത്തി തുടങ്ങിയ തത്സുകി അത് വിശദമായി എഴുതി.
തത്സുകി കണ്ട 15 സ്വപ്നങ്ങളുടെ സമാഹാരമാണ് 'ദ് ഫ്യൂച്ചർ ഐ സോ'. ഇതിലെ 13 എണ്ണം സംഭവിച്ചതോടെയാണ് കൃതിക്ക് അസാധാരണ ശ്രദ്ധ ലഭിച്ചത്.