22 June 2025
Nithya V
Image Courtesy: Getty Images
ലിഫ്റ്റുകളിലെ കണ്ണാടിയിൽ മുഖം നോക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ലിഫ്റ്റിൽ കണ്ണാടി എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
മുഖം നോക്കാൻ എന്നാകും പലരുടെയും ഉത്തരം. എന്നാൽ അത് മാത്രമല്ല കേട്ടോ, ഒരു സൈക്കോളജിക്കൽ സമീപനമാണ് ഇതിന് പിന്നിൽ.
ജപ്പാനീസ് സർക്കാരാണ് ലിഫ്റ്റിൽ നിർബന്ധമായും കണ്ണാടി ഉണ്ടായിരിക്കണമെന്ന മാർഗനിർദ്ദേശം പുറത്തിറക്കിയത്. അതിന് ചില കാരണങ്ങളുണ്ട്.
ചില ആളുകൾക്ക് ലിഫ്റ്റിൽ ഉള്ളിൽ കയറുമ്പോൾ ക്ലോസ്‌ട്രോഫോബിക് അനുഭവപ്പെടാറുണ്ട്. ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ഇത്.
ഉത്കണ്ഠ, ശ്വാസതടസം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ കാരണമാകും. ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ ഹൃദയാഘാതത്തിലേക്ക് വരെ നയിക്കും.
ഒരു പരിധി വരെ ക്ലോസ്‌ട്രോഫോബിക് തടയാൻ കണ്ണാടികൾക്ക് കഴിയും. കണ്ണാടികള്‍ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കും.
ഇത് വഴി ഇടുങ്ങിയ സ്ഥലത്ത് പെട്ടതുപോലുള്ള തോന്നൽ ഒഴിവാക്കാൻ കഴിയും. കൂടാതെ അടുത്ത് നില്‍ക്കുന്ന ആള്‍ എന്ത് ചെയ്യുന്നുവെന്നും അറിയാന്‍ കഴിയും.
ഇതിലൂടെ ഇത് അപകടങ്ങള്‍ തടയാനും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ നൽകാനും സഹായിക്കുന്നു.