27 May 2026
Nithya V
Photo Credit: Getty Images
ചക്കയ്ക്കും മാമ്പഴത്തിനും പിന്നാലെ ഞാവൽ പഴം സീസൺ വന്നെത്തിയിരിക്കുകയാണ്. പണ്ട് നമ്മുടെ ചുറ്റുപാടും സുലഭമായി കിട്ടിയിരുന്നവയാണ് ഞാവൽ പഴം.
എന്നാൽ ഇന്ന് പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയായി. എന്തുതെന്നായായാലും ഇനി കാണുമ്പോൾ വാങ്ങാൻ മടിക്കേണ്ട. അടിപൊളി അച്ചാർ ഉണ്ടാക്കാം....
ഞാവൽ പഴം, നല്ലെണ്ണ, കടുക്, ഉലുവപ്പൊടി, കായപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, ഉപ്പ് കറിവേപ്പില
ചീന ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടി കഴിയുമ്പോൾ, ചുവന്ന മുളക്, കറി വേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ചേർക്കുക.
ഇവ നന്നായി വഴറ്റി മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, ചേർത്ത് ഇളക്കി യോജിപ്പിച്ചു, അതിലേക്ക് ഞാവൽ പഴം ചേർത്ത് നൽകാം.
മുളക് പൊടി ചേർത്ത്, ഉപ്പും കായ പൊടിയും ചേർത്ത് ചെറിയ തീയിൽ 5 മിനുട്ട് വച്ചാൽ ഞാവൽ പഴം അച്ചാർ റെഡി. ആവശ്യമെങ്കിൽ വിനാഗിരി ഒഴിക്കാം.
വിനാഗിരി ചേർക്കുന്നത് അച്ചാർ കൂടുതൽ നാൾ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും. ശേഷം വായു കടക്കാത്ത ഒരു കുപ്പിയിൽ ആക്കി സൂക്ഷിക്കാവുന്നതാണ്.
ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഞാവൽ പഴം രക്തസമ്മർദം കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും സഹായിക്കും.