27 March 2026
Jenish Thomas
Image Credit: Instagram
താരെ ദമ്പതികളിൽ ഏറെ ആരധകരുള്ളവരാണ് ജീവയും അപർണയും. ആങ്കറായും നടനായും ജീവ തകർക്കുമ്പോൾ ഇൻഫ്ലവെൻസറായിട്ടാണ് അപർണ തിളങ്ങി നിൽക്കുന്നത്
ഇരുവരുടെയും വീഡിയോകൾ സോഷ്യൽ മീഡിയ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരെയും കാണുമ്പോൾ പ്രത്യേക വൈബാണ് ലഭിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
എന്നാൽ അടുത്തിടെ ഇരുവരെയും പറ്റി അത്ര ശുഭകരമല്ലാത്ത അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. ഇരുവരും വേർപിരിയാൻ പോകുന്നുയെന്നുള്ള സംശയങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
ഇരുവരും ഒരുമിച്ചുള്ള വീഡിയോകളിൽ പണ്ടത്തെ ആ വൈബ് ഇല്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഇരുവരും ഒരമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതും കുറഞ്ഞു.
അടുത്തിടെ അപർണ തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച് ഹോം ടൂർ വീഡിയോയ്ക്ക് പിന്നാലെയാണ് ആരാധകരിൽ ഈ സംശയം ഉടലെടുത്തിരിക്കുന്നത്
പണ്ടത്തെ ആ വൈബ് ഇല്ലെന്നായിരുന്നു വീഡിയോയ്ക്ക് താഴെ പലരും പ്രതികരിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ അപർണയും ജീവയും വന്നിട്ടില്ല
ഏറ്റവും അവസാനമായി അപർണ തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് മറ്റ് ചില സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അതിലും നിരവധി പേർ സംശയം ഉന്നയിക്കുന്നുണ്ട്
അവർക്കുള്ള ഉത്തരവും അപർണ ആ റീലിൽ നൽകുന്നുണ്ട്. തളർത്തുന്നവരെ മറ്റി നിർത്തു എന്ന് വരികൾ വരുന്ന ഫിറ്റ് ചെക്ക് റീലാണ് അപർണ പങ്കുവെച്ചത്