29 July 2026

ASHLI C

മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി

Image Courtesy: Getty Images

ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം ദഹന പ്രശ്നം എന്നിവ. ഇത് അകറ്റാൻ സഹായിക്കുന്ന ഒരു ഉത്തമമായ പഴത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

മലബന്ധം 

മലബന്ധം മാറാൻ അത്തിപ്പഴം കഴിക്കുന്നത് വളരെ ഫലപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത് അതിന് പ്രധാനമായും ഈ ഗുണങ്ങൾ ആണുള്ളത്.

അത്തിപ്പഴം

അത്തിപ്പഴത്തിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട് അതിനാൽ ഇത് ദഹനം എളുപ്പമാക്കുകയും മലശോധന സുഗമമാക്കുകയും ചെയ്യും.

ഉയർന്ന നാരുകൾ

കുടലിന്റെ ചലനം വേഗത്തിൽ ആക്കാൻ സഹായിക്കുന്ന സ്വാഭാവിക ലാസറ്റിവ് ഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

ലാക്സറ്റിവ് 

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തുവെച്ച ഉണങ്ങിയ അത്തിപ്പഴം രാവിലെ കഴിക്കുന്നത് വയർ പെട്ടെന്ന് ശുദ്ധീകരിക്കും.

കുതിർക്കുക 

കുടലിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ് കൂടാതെ മലത്തിന്റെ കാഠിന്യം കുറയ്ക്കുകയും വയറ്റിൽ നിന്ന് പോകുമ്പോൾ ഉണ്ടാകുന്ന വേദനയും മറ്റു ഒഴിവാക്കുകയും ചെയ്യും.

കുടൽ 

അത്തിപ്പഴം കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹന വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ബാക്ടീരിയകൾ

അത്തിപ്പഴം ക്രമമായ ദഹനം ഉറപ്പാക്കുന്നതിലൂടെ വയറു വീർക്കൽ, ഗ്യാസ്, പുളിച്ചുതികട്ടൽ എന്നിവ ഇല്ലാതാക്കും.

ഗ്യാസ്