10 JULY 2025
Nithya V
Image Courtesy: Getty Images
കുട്ടികളിൽ കൺമഷി എഴുതുന്നത് സ്ഥിരം നമ്മൾ കാണാറുണ്ട്. എന്തിനാണ് ചെറിയ കുട്ടികൾക്ക് കൺമഷി എഴുതി കൊടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
കുട്ടികൾക്ക് കണ്ണ് തട്ടാതിരിക്കാൻ കൺമഷി എഴുതണമെന്ന് പലരും പറയാറുണ്ട്. അതിനനുസരിച്ച് അമ്മമാർ കുട്ടികൾക്ക് കൺമഷി എഴുതി നൽകാറുണ്ട്.
കൂടാതെ സൂര്യകിരണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ കണ്ണിൽ കരിമഷി എഴുതുന്നത് നല്ലതാണെന്ന വിശ്വാസം പലയിടങ്ങളിൽ ഉണ്ട്.
കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളിൽ നിന്ന് അവരെ രക്ഷിക്കുമെന്ന വിശ്വാസത്തിലും കൂടാതെ അവരുടെ സൗന്ദര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായും കൺമഷി എഴുതുന്നു.
എന്നാൽ ഇത്തരം വാദങ്ങൾക്ക് യാതൊരു വിധ ശാസ്ത്രീയ തെളിലുകളുമില്ല. കൺമഷിയിലെ പ്രധാന ഘടകം ലെഡ് എന്ന കെമിക്കൽ ആണ്.
കുട്ടികളുടെ ചർമം വളരെ പെട്ടെന്ന് തന്നെ ലെഡിനെ വലിച്ചെടുക്കാറുണ്ട്. ഇത് അവയവങ്ങളുടെ പ്രവർത്തനത്തെയും തലച്ചോറിന്റെ വളർച്ചയെയും ബാധിക്കുന്നു.
അമിതമായി കരി ഉപയോഗിക്കുന്നത് കുട്ടികൾക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കരിയിൽ പൗഡറും ഉപയോഗിക്കാറുണ്ട്.
പൗഡറിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.