11 July 2025
Nithya V
Photos Credit: Getty Images, PTI
മലയാള മാസങ്ങളിലെ അവസാന മാസമാണ് കർക്കടകം, പഞ്ഞ മാസം, വറുതി മാസം എന്നീ പേരുകളിലും ഈ മാസം അറിയപ്പെടുന്നുണ്ട്.
ജൂലൈ 17 മുതലാണ് കർക്കടക മാസം ആരംഭിക്കുന്നത്. ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.
മരിച്ചുപോയ പിതൃക്കൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമം ആണ് ബലിയിടൽ. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
ബലിതർപ്പണം നടത്തുന്നവർ മനസ്സും ശരീരവും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കണം. തലേദിവസം മുതൽ ഒരിക്കൽ വ്രതം അനുഷ്ഠിക്കണം.
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച ഈ മാസത്തിൽ മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിന് പ്രാധാന്യം നല്‍കുന്നു.
കർക്കടകത്തിൽ എണ്ണതേച്ചുള്ള രണ്ട് നേരത്തെ കുളി പ്രാധാന്യമേറിയതാണ്. കൂടാതെ ഭക്തർ അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിക്കാറുണ്ട്.
ഈ മാസത്തിലെ പുണ്യകരമായ പ്രവൃത്തിയാണ് നാലമ്പല ദർശനം. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതാണിത്.
നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം.