17 July 2026
Nithya V
Photo Credit: Getty Images
കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകത്തിലേക്ക് നമ്മൾ മലയാളികൾ പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.
രാമായണ പാരായണവും ഔഷധസേവയും കർക്കടക വാവുമെല്ലാമായി മലയാളികൾക്ക് ഏറെ സവിശേഷതകളുള്ള മാസമാണിത്.
എന്നാൽ, ഈ മാസത്തിന്റെ പേര് പറയുമ്പോഴും എഴുതുമ്പോഴും നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു വലിയ കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്.
'കർക്കിടകം' എന്നാണോ അതോ 'കർക്കടകം' എന്നാണോ പറയേണ്ടത്? ഈ രണ്ട് വാക്കുകളും മാറിമാറി ഉപയോഗിക്കാറുണ്ട്.
വ്യാകരണപരമായി 'കർക്കടകം' എന്നതാണ് തികച്ചും ശരിയായ പദം. കൊല്ലവർഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണിത്.
സൂര്യന്റെ ഈ രാശിമാറ്റവുമായി ബന്ധപ്പെടുത്തിയാണ് ഈ മാസത്തിന് കർക്കടകം എന്ന പേര് ലഭിച്ചത്.
ജ്യോതിശാസ്ത്രപരമായി സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണിത്. സംസ്കൃതത്തിൽ 'കർക്കടകം' എന്നാൽ ഞണ്ട് എന്നാണ് അർത്ഥം.
ഇനി എഴുതുമ്പോഴും പറയുമ്പോഴും ആ കൺഫ്യൂഷൻ വേണ്ട; തെറ്റായ 'കർക്കിടകം' ഉപേക്ഷിച്ച് 'കർക്കടകം' എന്ന് തന്നെ കൃത്യമായി ഉപയോഗിക്കാം.