16 July 2026
SHIJI MK
Image Credit: Getty Images
പത്മനാഭന്റെ മണ്ണിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണോ നിങ്ങള്‍? എന്നാല്‍ കാലാവസ്ഥ അനുകൂലമല്ല, തലസ്ഥാന നഗരയിലേക്ക് യാത്ര പോകുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം.
കോവളം, വര്‍ക്കല ബീച്ചുകളില്‍ റെഡ് ഫ്‌ളാഗ് മുന്നറിയിപ്പ് നല്‍കുമെന്നാണ് അറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.
വിനോദത്തിനായി അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ബീച്ചുകളിലെയും മറ്റും സാഹചര്യം മനസിലാക്കാന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നീന്തല്‍ പോലുള്ള കാര്യങ്ങള്‍ പിന്നീട് നടത്താവുന്നതാണ്.
വര്‍ക്കല ക്ലിഫിലേക്ക് പോകുന്നവരും ജാഗ്രത പുലര്‍ത്തണം. അരികുകളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളത്തില്‍ ഇറങ്ങുകയും വേണ്ട.
വേളി തടാകത്തില്‍ ബോട്ടിങിന് പോകാനാണോ പ്ലാന്‍ ചെയ്യുന്നത് എങ്കില്‍ പെട്ടെന്ന് വിട്ടോളൂ, കുടുംബത്തോടൊപ്പം തന്നെ യാത്ര ആസ്വദിക്കാം.
തീരദേശ ഡ്രൈവിങ്ങുകള്‍ക്കും അപകട സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കടല്‍ക്കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കാം.