17 July 2025

TV9 MALAYALAM

ആരോഗ്യസംരക്ഷണം മുതല്‍ രാമായണപാരായണം വരെ; കര്‍ക്കടക മാസത്തെക്കുറിച്ച്‌

Image Courtesy: Getty

തോരാതെ പെയ്യുന്ന മഴ, പണിയില്ലാത്ത സാഹചര്യം, രോഗം തുടങ്ങിയ കാരണങ്ങളാണ് കര്‍ക്കടകത്തെ പഞ്ഞമാസമായാണ് കാണുന്നത്.

കര്‍ക്കടകം

കര്‍ക്കടകത്തില്‍ ദുരിതങ്ങള്‍ മാറാന്‍ പണ്ടുള്ളവര്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. കര്‍ക്കടകത്തില്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു

മുന്‍കരുതല്‍

ചക്കേം മാങ്ങേം പത്തീസം, താളും തകരേം പത്തീസം, അങ്ങനേം ഇങ്ങനേം പത്തീസം എന്നാണ് കര്‍ക്കടകത്തിലെ പഴമൊഴി.

പഴഞ്ചൊല്ല്

കര്‍ക്കടകത്തില്‍ 10 ഇലകള്‍ കൊണ്ടുള്ള തോരന്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ മുരിങ്ങയില കര്‍ക്കടകത്തില്‍ ഉപയോഗിക്കരുതെന്നും പറയുന്നു.

പത്തിലതോരന്‍

മത്തന്‍, കുമ്പളം, ചേന, താള്, തകര, പയര്‍, ചീര, തഴുതാമ, ആനത്തുമ്പ, ചേമ്പ് എന്നിവയാണ് കര്‍ക്കടത്തില്‍ നിര്‍ദ്ദേശിക്കുന്ന പത്തിനങ്ങള്‍

ഇലകള്‍

കര്‍ക്കടകത്തില്‍ സുഖചികിത്സ തേടുന്നതും ചിലരുടെ ശീലമാണ്. ഉഴിച്ചില്‍, പിഴിച്ചില്‍ എന്നിവയ്ക്ക് വിധേയരാകുന്നു. ഈ മാസം മരുന്നുകഞ്ഞി കുടിക്കുന്നു

സുഖചികിത്സ

കര്‍ക്കടകത്തില്‍ ഹൈന്ദവ വിശ്വാസികള്‍ രാമായണം വായിക്കാറുണ്ട്. കര്‍ക്കടക മാസത്തിലെ രാമായണ പാരായണം ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിശ്വാസം

രാമായണം

കര്‍ക്കടകമാസത്തില്‍ നാലമ്പല ദര്‍ശനവും പ്രധാനമാണ്. രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരു ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമെന്നാണ് വിശ്വാസം

നാലമ്പലം