9 April 2026
Jayadevan A M
Image Courtesy: PTI, Facebook
വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് കേരളം. ഇന്നാണ് വോട്ടെടുപ്പ്. പോളിങ് ശതമാനം എത്രയാണെന്ന് രാത്രിയോടെ വ്യക്തമാകും.
മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം എത്രയായിരുന്നുവെന്ന് ഇവിടെ പരിശോധിക്കാം. 1996 മുതല്‍ 2021 വരെയുള്ള കണക്കുകള്‍.
2021-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 74.06 ശതമാനമായിരുന്നു പോളിങ്. അന്ന് ഇടതുതരംഗം ആഞ്ഞടിച്ചു. എല്‍ഡിഎഫ് തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തി
2016-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യമായി പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി
2011-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 75.12 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്ന് യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി
2006-ല്‍ 72.38 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്ന് ഇടതുമുന്നണി ജയിച്ചു. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി
2001-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 72.47 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്ന് യുഡിഎഫിനായിരുന്നു ജയം. എ.കെ. ആന്റണി മുഖ്യമന്ത്രിയായി
1996-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 71.16 ശതമാനമായിരുന്നു പോളിങ്. അന്ന് എല്‍ഡിഎഫ് ജയിച്ചു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രി.