07 APRIL 2026
Aswathy Balachandran
Image Courtesy: Getty Images
വ്യാഴാഴ്ച വരെ പാലക്കാട് (38°C), കൊല്ലം, കോട്ടയം, തൃശൂർ (37°C) ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കുക. പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ എന്നിവ വൈകുന്നേരം 4 മണിക്ക് ശേഷം നടത്തുന്നതാണ് ഉചിതം.
ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുക. ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പരമാവധി ഒഴിവാക്കുക.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവർക്ക് ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്.
അമിതമായ ക്ഷീണം, തലകറക്കം, പേശിവലിവ് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറി വിശ്രമിക്കുക.
വേനൽമഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ, മിന്നലുള്ള സമയത്ത് മൈക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുകയും സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും ചെയ്യുക.