7 April 2026
Nithya V
Image Credit: Getty Images
കേരള നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രമാണുള്ളത്. ഏപ്രിൽ 9ന് 140 മണ്ഡലങ്ങളുടെയും ജനവിധി നടക്കും.
ഇത്തവണ കന്നിവോട്ട് ചെയ്യുന്നവർക്ക് വമ്പൻ സർപ്രൈസാണ് ഇലക്ഷൻ കമ്മീഷൻ ഒരുക്കീയിട്ടുള്ളത്.
കന്നിവോട്ട് ചെയ്യുന്നവർക്ക് ഹൽവ വിതരണം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പോളിങ്ങിന് ശേഷം ഹൽവ നൽകുന്നതാണ്.
യുവാക്കൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമാകുന്നത് പ്രോത്സാപ്പിക്കാനാണ് ഈ നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.
ഹൽവ വിതരണത്തിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പ്രമുഖ ബ്രാൻഡിന്റെ ഹൽവ പായ്ക്കറ്റുകൾ നൽകുന്നതാണ്.
ഏത് പോളിങ് ബൂത്തില്‍ വിതരണം ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരാണ് തീരുമാനിക്കുന്നത്.
കന്നി വോട്ടര്‍മാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹല്‍വ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഏജന്റുമാർക്കാണ്.
ഹല്‍വ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.