9 April 2026
Nithya V
Image Credit: Getty Images
കേരളത്തിൽ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഓരോ പൗരനും വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
തിരഞ്ഞെടുപ്പ് ദിവസം പൊതുവെ കേൾക്കുന്ന വാക്കാണ് കള്ളവോട്ട്. എന്നാൽ, കള്ളവോട്ട് ചെയ്താൽ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്.
മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതും, ഒന്നിൽ കൂടുതൽ തവണ വോട്ട് ചെയ്യുന്നതും, ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നതും കുറ്റകരമാണ്.
ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് കള്ള വോട്ട് ചെയ്യുന്നത് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കി വോട്ട് ചെയ്യാന്‍ ശ്രമിച്ചാൽ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്യും.
ഒരാളുടെ പേര് വോട്ടർപട്ടികയിൽ ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്.
വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകും.
കുറ്റകൃത്യം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാവുന്നതാണ്.