9 April 2026
ASHLI C
PHOTO: PTI/SOCIAL MEDIA
നടൻ മോഹൻലാൽ, സുരേഷ് ഗോപി, വി ഡി സതീശൻ അടക്കം പല പ്രമുഖരും അതിരാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.
പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്.
തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
രണ്ടുകോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സ് ആണ് ഇന്ന് വിധി എഴുതുക. അടുത്ത അഞ്ചുവർഷം ആർക്ക് എന്നുള്ളത് ഇന്ന് ജനങ്ങൾ തീരുമാനിക്കും.
നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി. മുടവൻമുഗൾ എൽ പി സ്കൂളിലാണ് മോഹൻലാൽ വോട്ട് ചെയ്യാനായി എത്തിയത്.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി.. ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ വോട്ട് ചെയ്തു. പറവൂരിൽ കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
പതിനാറാം നിയമസഭ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടി തന്റെ വോട്ട് രേഖപ്പെടുത്തി.