08 APRIL 2026
NEETHU VIJAYAN
Image Courtesy: PTI/ Facebook
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. കേരളം ആർക്കൊപ്പം എന്ന് വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.
ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പരിചയസമ്പന്നരായ രാഷ്ട്രീയ നേതാക്കളുടെ വലിയൊരു നിര തന്നെയാണ് മത്സരരംഗത്തുള്ളത്.
അത്തരത്തിൽ ഇത്തവണ മത്സരരംഗത്തുള്ള ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥികൾ ആരെല്ലാമെന്ന് നമുക്ക് നോക്കിയാലോ. പ്രായത്തെ വെല്ലുന്ന കരുത്തുള്ളവർ ആരൊക്കെ?
കേരള മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ പിണറായി വിജയൻ തന്റെ 81ാം വയസിലും എൽഡിഎഫ് കോട്ടയായ ധർമ്മടം മണ്ഡലത്തിൽ നിന്ന് ഇത്തവണയും ജനവിധി തേടും.
രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. മുതിർന്ന സ്ഥാനാർത്ഥികളിൽ പ്രമുഖനാണ് അദ്ദേഹം.
എൻസിപി (എസ്പി) നേതാവായ 80 കാരൻ എകെ ശശീന്ദ്രൻ എലത്തൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ അനുഭവവുമായാണ് അദ്ദേഹം പോരാട്ടത്തിന് ഇങ്ങുന്നത്.
ഹരിപ്പാട് മണ്ഡലത്തിൽ നിന്നും യുഡിഎഫിന് വേണ്ടി രമേശ് ചെന്നിത്തല മത്സരിക്കുന്നു. ഇക്കുറി കരുത്തുറ്റ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്.