8 April 2026
Jayadevan A M
Image Courtesy: PTI, Facebook
മുന്‍ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച, എന്നാല്‍ ഇത്തവണ മുന്നണി/പാര്‍ട്ടി മാറി മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്
മുന്‍ സിപിഎം നേതാവും, മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്
സിപിഐ നേതാവും, സിറ്റിങ് എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ഇത്തവണ നാട്ടികയില്‍ മത്സരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്
തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു
2021-ല്‍ നിലമ്പൂരിലെ ഇടതു സ്വതന്ത്രനായിരുന്നു അന്‍വര്‍. ഇത്തവണ ബേപ്പൂരില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു
2021-ല്‍ പൂഞ്ഞാറില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.സി. ജോര്‍ജ്, ഇത്തവണ അതേ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു
മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയും മുന്‍ സിപിഎം നേതാവുമായ പി.കെ. ശശി, ഇത്തവണ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്
പി. ഐഷ പോറ്റി, ആര്‍. രശ്മി, കെ. അജിത്ത്, എസ്. രാജേന്ദ്രന്‍ തുടങ്ങിയവരും ഇത്തവണ പാര്‍ട്ടി മാറി മത്സരിക്കുന്നവരാണ്