11 August 2026
Nithya V
Photo Credit: Getty Images
ചിങ്ങം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ചിങ്ങം മാസം പൊതുവെ, വിവാഹങ്ങളുടെ സീസണാണ്.
അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും.
സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്.
അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് സ്വർണം ലാഭത്തിൽ വാങ്ങാൻ ഒരു വഴി. ഇത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു.
വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. വില കൂടിയാലും ബുക്കിങ് ദിവസത്തെ വിലയ്ക്ക് വാങ്ങാം.
ആഭരണങ്ങൾക്കായി വ്യത്യസ്ത കാരറ്റുകളിലുള്ള സ്വർണ്ണം തിരഞ്ഞെത്തുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.
സാധാരണയായി വാങ്ങുന്ന 22 കാരറ്റിനേക്കാള്‍ വില കുറവാണ് 18 കാരറ്റിന്. അതിനാൽ 18 കാരറ്റ് സ്വർണം വാങ്ങാവുന്നതാണ്.
സാധാരണ വാങ്ങുന്ന കാരറ്റ് സ്വർണത്തിന് 1,13,760 രൂപയാണ് വില. എന്നാൽ 18 കാരറ്റിന് ഗ്രാമിന് 11,685 രൂപയും പവന് 93,480 രൂപയുമാണ് വില.