17 August 2026
Nithya V
Photo Credit: Getty Images,
ഓണനാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്തയുമായി സർക്കാർ. ഉത്സവബത്തയും ബോണസും അനുവദിച്ചു.
സർവീസ് പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിച്ച പെൻഷൻകാർക്കും തുക ലഭിക്കും.
സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസില്ലാത്തവർക്ക് 3,000 രൂപ സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസായി നൽകും.
ഏക അധ്യാപക, പെരിപതെറ്റിക് വിദ്യാലയങ്ങളിലെ അധ്യാപകർ ആയമാർ, ഉച്ചഭക്ഷണ തൊഴിലാളികൾക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപ ഉത്സവ ബത്തയായി ലഭിക്കുന്നതാണ്.
ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1450 രൂപയായിരിക്കും ഉത്സവ ബത്ത.
ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 ലഭിക്കും.
ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടതുമാണ്.