17 AUG 2026
ASHLI C
PHOTO:FB/GETTY IMAGES
അങ്ങനെ വീണ്ടും ഒരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. നാടും നഗരവും ഓണം ആഘോഷത്തിന്റെ തിരക്കിലാണ്.
അത്തം തുടങ്ങി തിരുവോണം നാളിലാണ് പൊന്നോണം ആഘോഷിക്കുന്നത്. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയാണ്.
നാളെ ചോതി ദിനമാണ്. കുടുംബാംഗങ്ങൾക്ക് എല്ലാം പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്ന പ്രധാന ദിവസമാണ് ചോതി.
ചോതിനാളിൽ ഒരുക്കുന്ന പൂക്കളത്തിനും നിരവധി പ്രത്യേകതയാണ് ഉള്ളത്. പ്രത്യേകമായും ഒരു പൂവ് ചോതിനാളിൽ നാം ഉപയോഗിക്കണം.
അത്തം നാളിൽ തുമ്പപൂ, ചിത്തിരനാളിൽ മുക്കുറ്റിയും തുളസിയും ആണ് ഉപയോഗിക്കുന്നതെങ്കിൽ ചോതി നാളിൽ മറ്റൊരു പൂവാണ് ഉപയോഗിക്കേണ്ടത്.
പ്രധാനമായും ചെമ്പരത്തി ചോതി നാളിൽ തൊട്ടാണ് ഉപയോഗിക്കേണ്ടത്. വർണ്ണാഭമായ പൂക്കൾ ഉപയോഗിച്ച് പൂവിടേണ്ട ദിവസം.
ചോതി നാളിലും സാധാരണപോലെ വട്ടത്തിലുള്ള രൂപത്തിലാണ് പൂക്കളം ഒരുക്കേണ്ടത് എന്നതും വളരെ പ്രധാനമാണ്.
ഈ ദിവസം പൂക്കളത്തിൽ തുമ്പയും തുളസിയും മൂന്ന് ചുറ്റായി വേണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.