02 August 2026
SHIJI MK
Image Credit: Getty Images
കേരളത്തിലെ കാലാവസ്ഥയില്‍ ഓരോ ദിവസവും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഉണ്ടായേക്കും.
ഈ ജില്ലകളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്.
ഇടത്തരം മഴയോടൊപ്പം ഈ മൂന്ന് ജില്ലകളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത മൂന്ന് മണിക്കൂറിലേക്കുള്ളതാണ് ഈ അലര്‍ട്ടുകള്‍. ഇത് മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
കേരളത്തില്‍ ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒഴികെ എല്ലായിടത്തും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.