18 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
സംസ്ഥാനം നിലവിൽ അസഹനീയമായ ചൂടിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസവും വേനൽചൂടിന് ആശ്വാസമായി മഴ കാത്ത് കഴിയുകയാണ് മലയാളികൾ.
2026-ലെ മൺസൂൺ കേരളത്തിൽ എന്ന് എത്തണമെങ്കിൽ ഇനിയും ആഴ്ച്ചകൾ ബാക്കിയുണ്ട്. ഇക്കൊല്ലത്തെ മൺസൂൺ പ്രവചനം എങ്ങനെയെന്ന് നോക്കാം.
സാധാരണയായി ജൂൺ ഒന്ന് മുതലാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. ഇത്തവണയും വലിയ മാറ്റങ്ങളില്ലാതെ ജൂൺ ആദ്യവാരം തന്നെ മൺസൂൺ എത്താനാണ് സാധ്യത.
എന്നാൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തവണ മഴയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്. എൽ നിനോ പ്രതിഭാസമാണ് ഇതിന് കാരണം.
കേരളത്തിൽ മഴ സാധാരണ നിലയിലായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് അവസാനത്തോടെ മഴ തുടങ്ങാനുള്ള സാധ്യതയെയും തള്ളികളയാനാകില്ല.
ജൂൺ മാസത്തിൽ സാധാരണ നിലയിൽ മഴ ലഭിച്ചാൽ അത് ഗുണകരമാകുന്നത് കർഷകർക്കാണ്. വിളയ്ക്കും കൃഷി ഒരുക്കങ്ങൾക്കും ഇത് അനുയോജ്യമായേക്കും.
ഏകദേശം മെയ് മാസം ആദ്യ വാരത്തോട് കൂടി തന്നെ കേരളത്തിൽ മൺസൂൺ സീസൺ എന്ന് ആരംഭിക്കുമെന്ന് ഐഎംഡി ഔദ്യോഗികമായി പുറത്തുവിടാറുണ്ട്.