21 May 2025

TV9 MALAYALAM

സുരക്ഷിതമായി മഴ നനഞ്ഞ് ഒരു യാത്ര പോകാം...

Image Courtesy: Freepik

സുരക്ഷിതമായി മഴ ആസ്വദിച്ച് യാത്ര പോകാൻ പറ്റുന്ന സ്ഥലങ്ങൾ കേരളത്തിന്റെ പലഭാ​ഗത്തുമുണ്ട്. 

മഴക്കാല യാത്ര

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ മഴക്കാലത്ത് മൂടൽമഞ്ഞിൽ പൊതിഞ്ഞ് അതിമനോഹരമാകും. ചുറ്റുമുള്ള മലകൾക്ക് കടുംപച്ച നിറം കൈവരും. 

മൂന്നാർ

ആറ്റുകാട്, ലക്കം തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ഈ സമയം നിറഞ്ഞൊഴുകുന്നത് കാണാൻ മനോഹരമാണ്. 

വെള്ളച്ചാട്ടങ്ങൾ

തേയിലത്തോട്ടങ്ങളിലൂടെ നടക്കാം, വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത ആസ്വദിക്കാം, തണുപ്പുള്ള മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ സമയം ചെലവഴിക്കാം.

ചെയ്യാവുന്ന കാര്യങ്ങൾ

മഴയിൽ ആലപ്പുഴയിലെ കായലുകൾക്ക് കൂടുതൽ തെളിമയും ഊർജ്ജവും ലഭിക്കും. മഴ നനഞ്ഞ കായലുകളിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്ര ഒരു പ്രത്യേക അനുഭവമാണ്. 

ആലപ്പുഴ

ഹൗസ്‌ബോട്ടിൽ യാത്ര ചെയ്യാം, ചെറിയ തോടുകളിലൂടെയുള്ള കാനോയിംഗ് ആസ്വദിക്കാം, ഗ്രാമങ്ങളിലൂടെ നടന്ന് കാഴ്ചകൾ കാണാം.

ഹൗസ്‌ബോട്ടിൽ യാത്ര

പെരിയാർ വന്യജീവി സങ്കേതം മഴയിൽ കൂടുതൽ പച്ചപ്പണിഞ്ഞതും ഉന്മേഷഭരിതവുമാകും. പെരിയാർ തടാകത്തിൽ ബോട്ട് സഫാരി നടത്തുമ്പോൾ മൃഗങ്ങളെ കാണാനുള്ള സാധ്യത വർദ്ധിക്കും. 

തേക്കടി 

മൂടൽമഞ്ഞും പുൽമേടുകളും പൈൻമരക്കാടുകളും ഉള്ള "മറഞ്ഞിരിക്കുന്ന രത്നം" എന്ന് വാഗമൺ അറിയപ്പെടുന്നു. മഴ വാഗമണിന് മാന്ത്രികമായ ഒരു സൗന്ദര്യം നൽകുന്നു

വാഗമൺ