7 February 2026

Nithya V

ഉള്ളി അച്ചാർ കഴിച്ചിട്ടുണ്ടോ?  10 മിനിറ്റ് മതി

 Image Courtesy: Getty Images

കേരളീയ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അച്ചാറുകൾ. മാങ്ങയും നാരങ്ങയും കഴിഞ്ഞാൽ രുചികരമായ ഒന്നാണ് ചെറിയ ഉള്ളി അച്ചാർ.

ഉള്ളി അച്ചാർ

ചെറിയ ഉള്ളി - 250 ഗ്രാം, നല്ലെണ്ണ - 3 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ, ഉലുവ - 1/2 ടീസ്പൂൺ, ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) - 1 ടേബിൾ സ്പൂൺ

ചേരുവകൾ

പച്ചമുളക് - 3-4 എണ്ണം, കറിവേപ്പില - ഒരു തണ്ട്, മുളക് പൊടി - 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി, കായം, വിനാഗിരി, ഉപ്പ് - പാകത്തിന്

പാകത്തിന്

ചെറിയ ഉള്ളി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി വെള്ളം പൂർണ്ണമായും തുടച്ചു മാറ്റുക. വലുപ്പമുള്ള ഉള്ളിയാണെങ്കിൽ രണ്ടായി മുറിക്കാവുന്നതാണ്.

വൃത്തിയാക്കുക

ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ പൊട്ടിക്കുക. ശേഷം ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക.

നല്ലെണ്ണ

തീ കുറച്ച് മുളക് പൊടി, മഞ്ഞൾ പൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് നന്നായി യോജിപ്പിക്കുക.

യോജിപ്പിക്കുക

ഉള്ളി അധികം വെന്ത് കുഴഞ്ഞു പോകരുത്. അവസാനം വിനാഗിരി കൂടി ചേർത്ത് നന്നായി ഇളക്കി തീയണയ്ക്കുക.

വിനാഗിരി

രുചികരമായ ചെറിയ ഉള്ളി അച്ചാർ തയ്യാർ! ഇത് തണുത്തതിന് ശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോ​ഗിക്കാം.

റെഡി