07  February 2026

SHIJI MK

എന്നും വയറിന് അസുഖമാണോ? കാരണമിതാകാം

Image Credit: Getty Images

നാം വിചാരിക്കുന്നതുപോലെ എപ്പോഴും വയര്‍ ആരോഗ്യത്തോടെ ഇരിക്കുകയില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ജീവിതരീതിയുമെല്ലാം വയറിന് അസുഖം വരുന്നതിന് കാരണമാകാറുണ്ട്.

വയര്‍

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ നിരന്തരം നേരിടുന്നവരുണ്ട്. വയറിളക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരും ധാരാളം, എന്താണ് ഇവയുടെ കാരണം?

ഇവയുണ്ടാകും

ചിലപ്പോഴൊക്കെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം ഫുഡ് അലര്‍ജിയാകാം. ഗ്ലൂട്ടന്‍ ഇന്‍ടോളറന്‍സ്, അലര്‍ജി എന്നിവ വിവിധ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു.

അലര്‍ജി

പാലുല്‍പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ചിലര്‍ക്ക് വെല്ലുവിളിയാകാറുണ്ട്. കൂടാതെ, ഗോതമ്പ്, ബാര്‍ലി എന്നിവ കഴിക്കുന്നതും പലര്‍ക്കും അത്ര നല്ലതല്ല.

പാല്‍

കൂടുതലും മസാലയും എരിവും ശരീരത്തിലെത്തുന്നതും അത്ര നല്ലതല്ല. ഇതും വയറിനെ കേടാക്കും. ബ്രഡ്, പാസ്ത, ബിസ്‌ക്കറ്റ്, നൂഡില്‍സ്, കേക്ക് തുടങ്ങിയവയും അമിതമായി കഴിക്കാന്‍ പാടില്ല.

എരിവ്

വയറിന് അസ്വസ്ഥതയുണ്ടാകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം അണുബാധയാണ്. ഇതിന് പുറമെ ചില ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതും വയറിന്റെ ആരോഗ്യം മോശമാക്കും.

അണുബാധ

പെപ്റ്റിക് അള്‍സര്‍ പോലുള്ളവയും വയറിന് അസ്വസ്ഥയുണ്ടാക്കും. വയറിലെ ലൈനിങിനെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരം ഘട്ടങ്ങളില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

അള്‍സര്‍