5 August 2026
ASHLI C
PHOTO CREDIT: TV9 NETWORK
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും അവയുടെ പരസ്പര സംയോജനവും ജീവിതത്തിന്റെ വിവിധ മേഖലകളിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
അത്തരത്തിൽ സൂര്യൻ, വ്യാഴം, ബുധൻ തുടങ്ങിയ ഗ്രഹങ്ങൾ ഒത്തുചേരുന്നത് ശുഭകരമായ ത്രിഗ്രഹി രാജയോഗം രൂപപ്പെടുന്നു.
ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 17 വരെ രൂപപ്പെടുന്ന ഈ ത്രിഗ്രഹിയോഗം ചില രാജ്യങ്ങൾക്ക് വളരെ ശുഭകരമാണെന്നാണ് പറയപ്പെടുന്നത്.
പ്രധാനമായും 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി ശക്തിപ്പെടും. സാമ്പത്തികമായും നേട്ടങ്ങൾക്ക് കാരണമാകും. ചിങ്ങം രാശിയിൽ ഉൾപ്പെട്ട മകം, പൂരം, ഉത്രം നക്ഷത്രക്കാർക്ക് നേട്ടം.
തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിക്കും ആത്മവിശ്വാസം ഉണ്ടാകും ബിസിനസ് ഇടപാടുകൾ നേട്ടം കൊണ്ടുവരും സാമ്പത്തികമായും മാനസികമായും സ്ഥിരത കൈവരിക്കും. കന്നി രാശിയിൽ ഉൾപ്പെട്ട ഉത്രം,അത്തം, ചിത്തിര നക്ഷത്രക്കാർക്ക് നേട്ടം.
ഭാഗ്യം അനുകൂലമായിരിക്കും. തൊഴിൽ പുരോഗതി വിദേശ കാര്യങ്ങളിൽ വിജയം കുടുംബജീവിതത്തിൽ സന്തുലിതാവസ്ഥ എന്നിവ കൈവരിക്കും. ധനു രാശിയിൽ ഉൾപ്പെട്ട മൂലം, പൂരാടം,ഉത്രാടം നക്ഷത്രക്കാർക്ക് നേട്ടം.
ഇതിന്റെ നേട്ടങ്ങൾ പരമാവധി കൈവരിക്കുന്നതിനായി പോസിറ്റീവ് ചിന്ത കഠിനാധ്വാനം എന്നിവ ചെയ്യണം. തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.