23 July 2026

NEETHU VIJAYAN

കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ  ഈ ഒരു  കാര്യം ചെയ്യൂ

Image Courtesy: Getty Images 

നമ്മൾ മലയാളികൾ ഏത് കറി വച്ചാലും അതിൽ അല്പം കറിവേപ്പില ഇട്ടില്ലെങ്കിൽ എന്തോ ഒരു കുറവുപോലെയാണ്. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും കറിവേപ്പില ഉണ്ടാവും.

കറിവേപ്പില

കറിവേപ്പില എത്ര നട്ടുനനച്ചാലും വളരുന്നില്ല എന്നത് പല വീട്ടമ്മമാരുടെയും പരാതിയാണ്. എന്നാൽ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ കറിവേപ്പില ഒക്കെ നന്നായി വളരും.

വളരാതെ

കറിവേപ്പിലയുടെ തണ്ടുകളുടെ അറ്റം പതിവായി നുള്ളിക്കൊടുക്കുക. ഒരു തണ്ട് നുള്ളുമ്പോൾ അതിൽ നിന്ന് പുതിയ മൂന്ന് അല്ലെങ്കിൽ നാല് പുതിയ ശാഖകൾ പൊട്ടിമുളയ്ക്കും.

നുള്ളികളയുക

പ്രൂണിംഗിന് ശേഷം ആഴ്ചയിലൊരിക്കൽ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ തുല്യ അളവിൽ വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. ഇത് ഇലകൾക്ക് നല്ല പച്ചപ്പും വളർച്ചയും നൽകും.

കഞ്ഞിവെള്ളം

കറിവേപ്പിലച്ചെടിക്ക് ദിവസവും കുറഞ്ഞത് 5-6 മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം വെക്കാൻ. ഇത് ചെടിയുടെ വളർച്ചയെ സഹായിക്കും.

സൂര്യപ്രകാശം

മണ്ണിലെ ഈർപ്പം വറ്റുന്നതിനനുസരിച്ച് മാത്രം വെള്ളം ഒഴിക്കുക. ചുവട്ടിൽ വെള്ളം കെട്ടിക്കിടന്നാൽ വേര് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം

കഞ്ഞിവെള്ളത്തിൽ അല്പം കായപ്പൊടിയോ വേപ്പെണ്ണയോ കലർത്തി ഇലകളിൽ തളിക്കുന്നത് കീടങ്ങളെയും ചെറിയ പ്രാണികളെയും പൂർണ്ണമായും നശിപ്പിക്കും.

കായപ്പൊടി