02 SEP 2026

NEETHU VIJAYAN

പുതിന കാട്  പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!

Image Courtesy: Getty Images 

കറികൾക്ക് പ്രത്യേക രുചി നൽകാൻ സഹായിക്കുന്ന ഒന്നാണ് പുതിന. കടകളിൽ നിന്ന് വാങ്ങുന്നവയിൽ വിഷമയം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പുതിന

എന്നാൽ വീട്ടിലെ അടുക്കള തോട്ടത്തിൽ പെട്ടെന്ന് വളരുന്നവയാണ് ഇത്. പക്ഷേ നന്നായി വളരാൻ ചില സൂത്രങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

സൂത്രങ്ങൾ

വീട്ടിൽ പുതിന നട്ടുപിടിപ്പിച്ചിട്ട് പെട്ടെന്ന് വാടിപ്പോകുന്നതായി ഇനി പറയരുത്. നിങ്ങളുടെ അടുക്കളയിലെ ഉരുളക്കിഴങ്ങിലുണ്ട് ഈ പ്രശ്നത്തിനുള്ള പരിഹാരം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പുഴുങ്ങാൻ ഉപയോഗിക്കുന്ന വെള്ളം മാത്രം മതി പുതിനചെടി കാടുപോലെ വളരാൻ. ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കണേ.

വെള്ളം

ഉപുഴുങ്ങിയ വെള്ളത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചെടിയുടെ വേരുകളെ വേഗത്തിൽ പടരാൻ സഹായിക്കും.

ഗുണങ്ങൾ

ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം നന്നായി തണുക്കാൻ അനുവദിക്കുക. ഈ വെള്ളം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പുതിനയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.

ആഴ്ചയിൽ

ചെടിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മേൽമണ്ണ് ഉണങ്ങുമ്പോൾ മാത്രമെ അതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാവൂ. 

മേൽമണ്ണ്