29 August 2026

Sumeesh T Unneen

ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!

Photo Credit: Getty Images

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന 'ബ്രോമെലൈൻ' എന്ന എൻസൈം ഇറച്ചി, മത്സ്യം, മുട്ട തുടങ്ങിയ പ്രോട്ടീനുകളെ വേഗത്തിൽ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ സഹായിക്കുന്നു

പ്രോട്ടീൻ എളുപ്പത്തിൽ ദഹിപ്പിക്കാം

ആഹാരം കഴിച്ച ഉടനെ പൈനാപ്പിൾ കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. വലിയ ഭക്ഷണങ്ങൾക്ക് ശേഷം വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ ഇത് ഉത്തമമാണ്

ഭക്ഷണശേഷം പൈനാപ്പിൾ കഴിക്കാമോ?

ദഹനപ്രശ്നങ്ങൾ കാരണം അനുഭവപ്പെടുന്ന ബ്ലോട്ടിംഗും അസ്വസ്ഥതകളും കുറയ്ക്കാൻ പൈനാപ്പിൾ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

ഗ്യാസ്ട്രബിൾ കുറയ്ക്കുന്നു

നാരുകളാൽ സമ്പന്നമാണ് പൈനാപ്പിൾ. ഇത് മലബന്ധം അകറ്റാനും കുടലിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും വലിയ രീതിയിൽ സഹായിക്കുന്നു

കുടലിൻ്റെആരോഗ്യം മെച്ചപ്പെടുത്തുന്നു

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പൈനാപ്പിൾ മികച്ചൊരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

ആന്റിഓക്‌സിഡൻ്റുകൾ

100 ഗ്രാം പൈനാപ്പിളിൽ 48 കലോറി എനർജി, 11-12 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.4 ഗ്രാം ഫൈബർ, 39 മില്ലിഗ്രാം വിറ്റാമിൻ സി, 147 മില്ലിഗ്രാം പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങളുടെ കലവറ

ഉയർന്ന പ്രോട്ടീൻ ഡയറ്റ് പിന്തുടരുന്ന ഫിറ്റ്നസ് പ്രേമികൾക്കും, ദഹനപ്രശ്നങ്ങളുള്ള മുതിർന്നവർക്കും ഭക്ഷണശേഷം പൈനാപ്പിൾ ശീലമാക്കുന്നത് വളരെ ഗുണം ചെയ്യും

ആർക്കെല്ലാം കൂടുതൽ ഗുണം ചെയ്യും?

ഭക്ഷണശേഷം ഒരു കപ്പ് പൈനാപ്പിൾ കഷ്ണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാൽ അമിതമായി കഴിച്ചാൽ വായ്ക്കുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാകാം

എത്ര അളവിൽ കഴിക്കണം?