29 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
മിക്ക വീടുകളിലും പല്ലിയെകൊണ്ട് പൊറുതിമുട്ടുന്നവരാണ്. എന്തെല്ലാം വഴികൾ നോക്കിയിട്ടും ഇവ വീട് വിട്ട് ഇറങ്ങുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്.
പല്ലികൾക്ക് പൊതുവെ മുട്ടത്തോടിന്റെ മണം തീരെ ഇഷ്ടമല്ല. വീടിന്റെ മൂലകളിലും ജനലുകളിലും മുട്ടത്തോട് വെക്കുന്നത് പല്ലികളെ അകറ്റാൻ സഹായിക്കുന്നു.
വെളുത്തുള്ളിയുടെയും വറ്റൽമുളകിന്റെയും രൂക്ഷഗന്ധം പല്ലികൾക്ക് താങ്ങാനാവില്ല. ഇവ ചുവരിൽ തൂക്കിയിടുകയോ അരച്ച് വെള്ളത്തിൽ തളിക്കുകയോ ചെയ്യാം.
സവാള അരച്ച് നീരെടുത്ത് അല്പം വെള്ളത്തിൽ കലർത്തി പല്ലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക. ഇത് അവയെ തുരത്തും.
കാപ്പിപ്പൊടിയും പുകയിലപ്പൊടിയും സമം ചേർത്ത് ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന വഴിയിൽ വെക്കുക. പല്ലിശല്യം ഉടനടി നിൽക്കുന്നു.
പല്ലിയെ കാണുമ്പോൾ നല്ല തണുത്ത ഐസ് വെള്ളം തളിച്ചാൽ പല്ലിയുടെ ചലനശേഷി കുറയുകയും അതിനെ എളുപ്പത്തിൽ പുറത്താക്കാനും സാധിക്കും.
പ്രാണികളാണ് പല്ലിയുടെ പ്രധാന ഭക്ഷണം. വീടും അടുക്കളയും വൃത്തിയായി സൂക്ഷിക്കുകയും രാത്രി അനാവശ്യ ലൈറ്റുകൾ അണയ്ക്കുകയും ചെയ്യുക.