30 MAY 2026

NEETHU VIJAYAN

ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ

Image Courtesy: Getty Images 

തൈര് ഒഴിച്ച് കുഴച്ച പഴങ്കഞ്ഞിയുടെ കൂടെ ഒരു കഷ്ണം ഉണക്കമീൻ കഴിക്കാൻ ആ ഗ്രഹിക്കാത്തവർ ആരാണുള്ളത്. പക്ഷേ ഇവയുടെ രൂക്ഷമായ ഗന്ധം പലർക്കും ഇഷ്ടമല്ല.

ഉണക്കമീൻ

ഉണക്കമീൻ വറക്കുമ്പോൾ അതിൻ്റെ രൂക്ഷമായ ഗന്ധം വീടില്ലും അയൽപ്പക്കത്തേക്കും പരക്കുന്നത് സ്വാഭാവികമാണ്. ഇത്തരം സന്ദർഭം ഒഴിവാക്കാൻ ചില വഴിയുണ്ട്.

ഗന്ധം

മീൻ വറക്കാൻ എണ്ണയിലേക്ക് ഇടുമ്പോൾ ഒപ്പം ഒന്നോ രണ്ടോ ചെറിയ കഷ്ണം വാളൻപുളി കൂടി ഇടുക. ഇത് കടുത്ത മണം പുറത്തേക്ക് വരുന്നത് തടയും.

വാളൻപുളി

ഉണക്കമീൻ വറക്കുന്നതിന് 10 മിനിറ്റ് മുൻപ് ചെറുചൂടുവെള്ളത്തിൽ അല്പം വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് മുക്കിവെയ്ക്കുക. മണം പകുതിയായി കുറയും.

വിനാഗിരി

മീൻ വറക്കാനായി മസാല പുരട്ടുമ്പോൾ ഒരല്പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അല്ലെങ്കിൽ ഉണക്കമീൻ വറക്കുമ്പോൾ ആ എണ്ണയിലേക്ക് ഇട്ടാലും മതി.

ഇഞ്ചി-വെളുത്തുള്ളി 

പാചകം കഴിഞ്ഞ ശേഷവും അടുക്കളയിൽ മണം നിന്നാൽ, ഒരു ചെറിയ പാത്രത്തിൽ വെള്ളം വെച്ച് അല്പം കാപ്പിപ്പൊടിയോ ഏലയ്ക്കയോ ഇട്ട് തിളപ്പിക്കുക. മണം മാറും. 

കാപ്പിപ്പൊടി