07 JUNE 2026

NEETHU VIJAYAN

പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി!  ഇത് അറിയാമോ

Image Courtesy: Getty Images 

വീടമ്മമാരെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ നിരാശരാകുന്നത് അടുക്കള വൃത്തികേടാകുമ്പോഴാണ്. അതിന് കാരണകാരാകുന്നതിൽ പ്രധാനിയാണ് പാൽ.

പാൽ

പാൽ നോക്കി നിന്നാൽ തിളയ്ക്കില്ല... എന്ന് അമ്മമാർ പറയാറുണ്ട്. അല്പം ഒന്ന് ശ്രദ്ധമാറിയാൽ പാൽ തിളച്ച് തൂവി ​ഗ്യാസ് സ്റ്റൗവിലെല്ലാം വീണ് ആകെ വൃത്തികേടാക്കും.

തിളച്ചുതൂവന്നു

പാൽ തിളച്ചു മറിയുന്നത് തടയാൻ നമ്മുടെ അടുക്കളയിലുള്ള അല്പം നെയ്യ് മാത്രം മതിയാകും. അത്ഭുതപ്പെടേണ്ട, ഈ വിദ്യ എങ്ങനെ പരീക്ഷിക്കണമെന്ന് നോക്കാം.

നെയ്യ്

പാൽ തിളപ്പിക്കാൻ വെക്കുന്നതിന് മുൻപ്, ആ പാത്രത്തിൻ്റെ ഉൾവശത്തോ വക്കത്തോ ആയിട്ട് ചുറ്റും അല്പം നെയ്യ് വിരൽ ഉപയോഗിച്ച് പുരട്ടി കൊടുക്കുക.

പാത്രത്തിൽ

പാൽ തിളച്ചു മുകളിലേക്ക് പൊങ്ങുമ്പോൾ നെയ്യുടെ കൊഴുപ്പിൽ തട്ടുന്നതോടെ പാൽ പുറത്തേക്ക് തൂവാതെ താഴേക്ക് തന്നെ പോവുകയും ചെയ്യും.

കൊഴുപ്പിൽ

നെയ്യ്ക്ക് പകരം പാത്രത്തിന് മുകളിലായി ഒരു തടിയുടെ തവി കുറുകെ വെച്ചാലും പാൽ തിളച്ചു തൂവില്ല. തവിയിൽ തട്ടുന്ന പാൽ കുമിളകൾ ഉടൻ തന്നെ താഴേക്ക് പോകും.

തടിയുടെ തവി

അമിതമായി തിളച്ച് പാൽ പാത്രത്തിൻ്റെ അടിയിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിന് ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കേണ്ടത്