6 June 2026

Aswathy Balachandran

മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ 

 Image Courtesy: Getty Images

മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാനും ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതെന്നു നോക്കാം. 

രോഗപ്രതിരോധശേഷി

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിലും നെല്ലിക്കയിലും ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

സിട്രസ് പഴങ്ങളും നെല്ലിക്കയും

ഇഞ്ചിയിലുള്ള 'ആന്റി-ഇൻഫ്ലമേറ്ററി' ഗുണങ്ങൾ തൊണ്ടവേദനയും ചുമയും ശമിപ്പിക്കാൻ ഉത്തമമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.

ഇഞ്ചി, വെളുത്തുള്ളി

നമ്മുടെ നാടൻ ഔഷധമായ മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ഇതൊരു മികച്ച ആന്റിഓക്സിഡന്റായും ആന്റിഇൻഫ്ലമേറ്ററിയായും പ്രവർത്തിക്കുന്നു. രാത്രി കാലങ്ങളിൽ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

മഞ്ഞൾ 

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിന്റെ ആരോഗ്യം സംരക്ഷിക്കും. തണുപ്പും ചുമയും ഉള്ളവർ രാത്രി സമയങ്ങളിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണം.

തൈര്

ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ എ, സി, ഇരുമ്പ് എന്നിവയുണ്ട്. ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ പ്രതിരോധശേഷി കൂട്ടുന്നു.

ഇലക്കറികളും നട്സും

കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ നാടൻ മസാലകൾക്ക് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. 

കുരുമുളകും മസാലകളും

മഴക്കാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് വെജിറ്റബിൾ, ചിക്കൻ സൂപ്പുകൾ. ഇവ ശരീരത്തിന്റെ ചൂട് നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

സൂപ്പുകൾ