03 October 2026
SHIJI MK
Image Credit: Getty Images
അടുക്കളയിലെ പാത്രങ്ങളും ഉപകരണങ്ങളും ദിവസവും കഴുകി വൃത്തിയാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങള്‍ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന് പകരം ആവശ്യമായ സമയത്ത് മാറ്റുന്നതാണ് സുരക്ഷിതം.
സ്‌പോഞ്ചിന്റെ ഉള്ളില്‍ ഈര്‍പ്പവും ഭക്ഷണത്തിന്റെ ചെറിയ അവശിഷ്ടങ്ങളും തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളത്തില്‍ കഴുകിയതുകൊണ്ട് മാത്രം ഇത് പൂര്‍ണമായി വൃത്തിയാകണമെന്നില്ല.
കട്ടിങ് ബോര്‍ഡില്‍ കാലക്രമേണ കത്തി കൊണ്ടുള്ള ആഴത്തിലുള്ള പാടുകള്‍ ഉണ്ടാകാം. ഇത്തരം വിടവുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് വൃത്തിയാക്കല്‍ ബുദ്ധിമുട്ടാക്കും.
നോണ്‍സ്റ്റിക് പാത്രങ്ങള്‍ പാചകം എളുപ്പമാക്കുമെങ്കിലും കോട്ടിങ് തേയുകയോ പോറലുകള്‍ വീഴുകയോ ചെയ്താല്‍ വീണ്ടും ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണം.
ഭക്ഷണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും കാലക്രമേണ മാറ്റങ്ങള്‍ സംഭവിക്കാം. ആഴത്തിലുള്ള പോറലുകള്‍, പൊട്ടലുകള്‍, രൂപമാറ്റം, നിറവ്യത്യാസം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ മാറ്റുന്നത് നല്ലതാണ്.
തടി കൊണ്ടുള്ള സ്പൂണുകളും തവികളും ശരിയായി പരിപാലിച്ചാല്‍ ഏറെക്കാലം ഉപയോഗിക്കാം. എന്നാല്‍ ഇവയില്‍ ആഴത്തിലുള്ള വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുമ്പോള്‍ ഭക്ഷണാവശിഷ്ടങ്ങളും ഈര്‍പ്പവും അവിടെ കുടുങ്ങാന്‍ സാധ്യതയുണ്ട്.
ഉരുകിയ പാടുകള്‍, ഒട്ടിപ്പിടിക്കുന്ന പ്രതലം, നീക്കം ചെയ്യാനാകാത്ത ദുര്‍ഗന്ധം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മാറ്റണം. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.