29 January 2026
Aswathy Balachandran
Image Courtesy: Unsplash
പേപ്പർ ടവലുകൾ, നാപ്കിനുകൾ, ടിഷ്യൂ പേപ്പറുകൾ എന്നിവ സ്റ്റൗവിന് സമീപം സൂക്ഷിക്കരുത്. ഒരു ചെറിയ തീപ്പൊരി മതി ഇവ ആളിപ്പടരാൻ.
അമിതമായി ചൂടേൽക്കുന്നത് ഗ്ലാസ് കുപ്പികളിൽ വിള്ളലുണ്ടാക്കാനും അവ പൊട്ടിത്തെറിക്കാനും കാരണമാകും.
മിക്ക ക്ലീനിങ് ലോഷനുകളും പെട്ടെന്ന് തീപിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയവയാണ്. ഇവ സ്റ്റൗവിന് സമീപം വയ്ക്കുന്നത് കെമിക്കൽ ചോർച്ചയ്ക്കും തീപിടുത്തത്തിനും ഇടയാക്കും.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ സ്റ്റൗവിന് സമീപം വയ്ക്കരുത്. അമിതമായ ചൂട് ബാറ്ററികൾ പൊട്ടിത്തെറിക്കാൻ കാരണമായേക്കാം.
ചൂടേറ്റാൽ പ്ലാസ്റ്റിക് വേഗത്തിൽ ഉരുകുകയും വിഷവാതകങ്ങൾ പുറന്തള്ളുകയും ചെയ്യും. പ്ലാസ്റ്റിക് സ്പൂണുകളും പാത്രങ്ങളും സ്റ്റൗവിൽ നിന്ന് അകറ്റി വയ്ക്കുക.
സ്റ്റൗവിന് മുകളിലോ സമീപത്തോ ടവ്വലുകളും കർട്ടനുകളും തൂക്കിയിടുന്നത് ഒഴിവാക്കുക. കാറ്റത്ത് ഇവ ബർണറിലേക്ക് വീഴാൻ സാധ്യതയുണ്ട്.
തേയില, പഞ്ചസാര, മസാലപ്പൊടികൾ എന്നിവ സ്റ്റൗവിന് സമീപം വച്ചാൽ ചൂടേറ്റ് അവയുടെ മണം മാറാനും കട്ടപിടിക്കാനും സാധ്യതയുണ്ട്.
പാചകം ചെയ്യുമ്പോൾ അടുക്കളയിൽ ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് അമിതമായ ചൂട് പുറത്തേക്ക് പോകാൻ സഹായിക്കും.