26 NOV 2026

NEETHU VIJAYAN

പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ

Image Courtesy: Unsplash

കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പപ്പടം. എന്നാൽ എണ്ണയിൽ വറുത്ത കോരുന്നതിനാൽ അമിതമായി കഴിക്കാൻ സാധിക്കില്ല.

പപ്പടം

ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും പപ്പടം ഇല്ലെങ്കിൽ മലയാളികൾക്ക് അതൊരു ബുദ്ധിമുട്ടാണ്. പപ്പടം സ്ഥിരം കഴിച്ചാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.

ആരോ​ഗ്യം

കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നീ രോഗികൾക്ക് ഇത് അധികം കഴിക്കാൻ കഴിയില്ല. എന്നാൽ ആർക്കും കഴിക്കാൻ സാധിക്കുന്ന രീതിയിൽ കുക്കറിൽ പപ്പടം തയ്യാറാക്കിയാലോ.

കുക്കറിൽ

എണ്ണ ഉപയോഗിക്കാതെയും എളുപ്പത്തിൽ കുക്കറിൽ പപ്പടം പൊരിച്ചെടുക്കാൻ  കഴിയും. നല്ല മൊരിഞ്ഞ പപ്പടം കുക്കറിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

പൊരിച്ചെടുക്കാൻ

ഇതിനായി ആദ്യം ചെയ്യേണ്ടത് കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് ചെറുതായി കീറിയ പപ്പടം കഷണങ്ങൾ ഇട്ടുകൊടുക്കുക.

പപ്പടം

എന്നിട്ട് ഇവ തവികൊണ്ട് പാകമാവുന്നത് വരെ ഇളക്കാം. മിനിട്ടുകൾക്കുള്ളിൽ പപ്പടം ചൂടായി വരുന്നത് കാണാം. ഇനി വേണമെങ്കിൽ അല്പം എണ്ണ സ്പ്രേ ചെയ്ത് നൽകാം.

സ്പ്രേ ചെയ്ത്

കുക്കറിന്റെ അടിഭാഗത്തിന്റെ വലിപ്പത്തിനനുസരിച്ച് ഒന്നോ രണ്ടോ പപ്പടം വീതം മാത്രം ഇട്ട് വറുത്തെടുക്കുന്നതാണ് നല്ലത്. ഒന്നിച്ച് ധാരാളം പപ്പടം ഇട്ട് കൊടുക്കരുത്.

ഒന്നോ രണ്ടോ 

കുക്കർ അമിതമായി ചൂടായാൽ തീ കുറച്ചുവെക്കുക. അല്ലാത്തപക്ഷം പപ്പടം പെട്ടെന്ന് കരിഞ്ഞുപോകാൻ സാധ്യതയുണ്ട്. ചൂടാറിയ ഉടൻ തന്നെ വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റാം.

ശ്രദ്ധിക്കേണ്ടത്