January 20 2026
SHIJI MK
Image Courtesy: Getty Images
ഏത് പ്രായക്കാരും ഒരുപോലെ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് കോഴി. വറുത്തും കറിവെച്ചുമെല്ലാം കോഴി കഴിക്കുന്നു. എന്നാല്‍ ഇന്ന് പല പേരുകളില്‍ ഒരുപാട് വിഭവങ്ങളുണ്ട്.
കോഴിയിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പ്രോട്ടീന്റെ കലവറയായ കോഴിയുടെ ചെസ്റ്റ് പീസാണ് ജിമ്മന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ടത്.
പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നും പറഞ്ഞ് വലിയ അളവില്‍ ചിക്കന്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ചിക്കന്‍ കഴിക്കുമ്പോള്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കോഴിയുടെ എല്ലാ ഭാഗവും കഴിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ അതിനെ കുറിച്ച് പലരും അറിയുന്നില്ല, അതിനാല്‍ തന്നെ ധാരാളം കഴിക്കുന്നുമുണ്ട്. ഏതാണ് ആ ഭാഗം എന്നറിയാമോ?
കോഴിയുടെ തൊലിയാണ് കഴിക്കാന്‍ പാടില്ലാത്ത ആ ഭാഗം. പാകം ചെയ്യുമ്പോള്‍ ഇത് സ്വാദ് കൂട്ടുമെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നു.
കോഴിയുടെ തൊലി കഴിക്കുന്നത് വഴി അമിതവണ്ണം ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തൊലിയില്‍ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയിരിക്കുന്നു.
കോഴിയുടെ തൊലിയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടില്ല. തൊലി കഴിക്കുന്നത് വഴി അനാരോഗ്യകരമായ കൊഴുപ്പ് മാത്രമാണ് ശരീരത്തിലേക്ക് എത്തുന്നത്.
അമിതവണ്ണത്തിന് പുറമെ രക്തസമ്മര്‍ദം, ഹൃദയാഘാതം, ഹൃദ്രോഗം എന്നിവയുണ്ടാകാനുള്ള സാധ്യതയും കോഴിയുടെ തൊലി വര്‍ധിപ്പിക്കുന്നുണ്ട്.