31 January 2026

Aswathy Balachandran

എണ്ണ എയർഫ്രയറിൽ ഉപയോഗിക്കാൻ പാടില്ലേ

Image Courtesy: Unsplash

എയർ ഫ്രൈയറിനുള്ളിലെ വായുസഞ്ചാരമാണ് ഭക്ഷണം പാകം ചെയ്യുന്നത്. ബാസ്കറ്റ് അമിതമായി നിറച്ചാൽ വേവാകാതിരിക്കും.

കുത്തിനിറയ്ക്കരുത്

'ഓയിൽ ഫ്രീ' എന്ന് പറയാറുണ്ടെങ്കിലും, ഭക്ഷണത്തിന് നല്ല ക്രിസ്പി സ്വഭാവം ലഭിക്കാൻ ചെറിയ അളവിൽ എണ്ണ പുരട്ടേണ്ടത് അത്യാവശ്യമാണ്. 

ഒഴിവാക്കരുത്

അവ്വൻ ഉപയോഗിക്കുന്നതുപോലെ തന്നെ എയർ ഫ്രൈയറും പാകം ചെയ്യുന്നതിന് മുൻപ് നിശ്ചിത താപനിലയിൽ ചൂടാക്കേണ്ടതുണ്ട് . എങ്കിലേ ശരിയായ പാകത്തിന് ലഭിക്കൂ.

പ്രീ-ഹീറ്റിംഗ്

ഓരോ വിഭവത്തിനും വ്യത്യസ്ത താപനിലയാണ്. പാക്കറ്റിലെ നിർദ്ദേശങ്ങൾ നോക്കിയോ അല്ലെങ്കിൽ ഓരോ ഭക്ഷണത്തിനും അനുയോജ്യമായ രീതിയിലോ താപനില സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

താപനില

പാകം ചെയ്യുന്നതിനിടയിൽ പകുതി സമയമാകുമ്പോൾ ബാസ്കറ്റ് പുറത്തെടുത്ത് ഭക്ഷണം ഒന്ന് ഇളക്കിക്കൊടുക്കുകയോ തിരിച്ചിടുകയോ ചെയ്യുക.

തിരിച്ചിടുക

കട്ടി കുറഞ്ഞ ബാറ്ററിൽ മുക്കിയ ഭക്ഷണങ്ങൾ എയർ ഫ്രൈയറിൽ അത്ര ഫലപ്രദമാകില്ല. ഈർപ്പം കൂടുതലുള്ളവ പാകം ചെയ്യുന്നതിന് മുൻപ് തുടച്ച് ഉണക്കുന്നത് നന്നായിരിക്കും.

ഒഴിവാക്കുക

ഉപയോഗത്തിന് ശേഷവും ബാസ്കറ്റും അതിന്റെ ട്രേയും വൃത്തിയാക്കണം. അടിയിലെ എണ്ണയും ഭക്ഷണാവശിഷ്ടങ്ങളും അടുത്ത തവണ ഉപയോഗിക്കുമ്പോൾ പുകയുന്നതിനു കാരണമാകും.

വൃത്തിയാക്കൽ

 എല്ലാ ഭക്ഷണങ്ങളും ഒരേ സമയം നൽകി പാകം ചെയ്യാതെ അവയുടെ സ്വഭാവത്തിനനുസരിച്ച് സമയം ക്രമീകരിക്കുക.

സ്വഭാവം