2 October 2026

Nithya V

പാൽ തിളച്ചുതൂവുന്നത് തടയാൻ ട്രിക്കുകൾ ഇതാ

Image Credit: Getty Images,

അടുക്കളയിൽ പാൽ അടുപ്പിൽ വെച്ച് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയുമ്പോൾ പാൽ തിളച്ചുതൂവുന്നത് മിക്ക വീടുകളിലും പതിവുള്ള കാര്യമാണ്.

പാൽ

എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാൽ തിളച്ചുതൂവുന്നത് വളരെ എളുപ്പത്തിൽ തടയാൻ സാധിക്കും.

ട്രിക്കിതാ

പാൽ തിളപ്പിക്കുന്ന പാത്രത്തിന് കുറുകെ ഒരു മരത്തവി വെയ്ക്കുക. പാൽ തിളച്ചുപൊന്തുമ്പോൾ  പുറത്തേക്ക് ഒഴുകുന്നത് തടയും.

മരത്തവി

പാൽ തിളപ്പിക്കുന്ന പാത്രത്തിന്റെ മുകൾ ഭാഗത്ത് അകവശത്തായി അല്പം വെണ്ണയോ നെയ്യോ പുരട്ടുക. ഇത് പാലിന്റെ കുമിളകൾ ഉയർന്നുവരുന്നത് തടയും.

വെണ്ണ

പാൽ പെട്ടെന്ന് തിളപ്പിക്കാനായി ഉയർന്ന തീയിൽ വെക്കുന്നത് ഒഴിവാക്കുക. മിതമായ തീയിൽ തിളപ്പിക്കുന്നത് പാൽ തൂവിപ്പോകാനുള്ള സാധ്യത കുറയ്ക്കും.

തീ

പാത്രത്തിന്റെ അടിയിൽ വൃത്തിയുള്ള ചെറിയൊരു ഗ്ലാസ് മാർബിളോ അല്ലെങ്കിൽ സ്റ്റീൽ തളികയോ ഇടാം.

ഗ്ലാസ് മാർബിൾ

ഇങ്ങനെ ചെയ്യുന്നത് പാലിന്റെ അടിപിടിത്തവും തിളച്ചുപൊന്തലും കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

സഹായിക്കും

ഈ കുഞ്ഞു വഴികൾ പരീക്ഷിച്ചാൽ ഇനി അടുക്കളയിലെ പാൽ തിളച്ചുതൂവുന്ന പ്രശ്നം ഒഴിവാക്കാനും സമയം ലാഭിക്കാനും സാധിക്കും.

കറ