03 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
സാധാരണ ടൈലിൽ കറ പറ്റിയാൽ ഉടനെ നീക്കിയില്ലെങ്കിൽ അത് പിന്നീട് പോകുന്നത് വളരെ പ്രയാസകരമാണ്. ഉരച്ചാലും പോകാത്ത ടൈലിലെ കറകൾ നീക്കണോ?
ടൈലുകളിലെ കടുപ്പമേറിയ കറകൾ അധികം കഷ്ടപ്പെടാതെ തന്നെ തിളങ്ങാൻ സഹായിക്കുന്ന ചില വിദ്യകൾ നമുക്ക് ഒന്ന് നോക്കിയാലോ.
അടുക്കളയിലെ ടൈലുകളിലാണ് ഏറ്റവും കൂടുതൽ അഴുക്കും കറയും കാണപ്പെടുന്നത്. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത് മാറ്റാം.
അടുക്കളയിലെ ടൈലുകളിലാണ് ഏറ്റവും കൂടുതൽ അഴുക്കും കറയും കാണപ്പെടുന്നത്. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഇത് മാറ്റാം.
കടുപ്പമേറിയ കറകളിൽ ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത പേസ്റ്റാക്കി പുരട്ടുക. അല്പസമയത്തിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ചാൽ അഴുക്ക് മാറും.
ടൈലിലെ തുരുമ്പ് പിടിച്ച കറകൾ നീക്കം ചെയ്യാൻ നാരങ്ങാനീരിൽ അല്പം ഉപ്പ് ചേർത്ത് പുരട്ടി നന്നായി ഉരയ്ക്കുക. പഴയ തിളക്കം തിരികെ കിട്ടും.
ഇളം ചൂടുവെള്ളത്തിൽ അല്പം പാത്രം കഴുകുന്ന ലിക്വിഡ് ചേർത്ത് നന്നായി യോജിപ്പിച്ച് ഇവിടെ കഴുകുക. എണ്ണമയവും പശപ്പും വേഗത്തിൽ മാറികിട്ടും.