1 October 2026

Nithya V

കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!

Image Credit: Getty Images,

പാത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കരിയും എണ്ണമയവും കഠിനമായ കറകളും നീക്കം ചെയ്യുന്നത് അടുക്കളയിലെ ഏറ്റവും വലിയ പ്രശ്നമാണ്.

കറ

എന്നാൽ ക്ലീനിംഗ് സോപ്പുകൾക്ക് പകരം വീട്ടിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും.

ടിപ്സ്

പാത്രങ്ങളിലെ എണ്ണമയവും കഠിനമായ അഴുക്കും നീക്കം ചെയ്യാൻ ചൂടുവെള്ളത്തിൽ കഴുകുന്നത് സഹായിക്കും.

ചൂടുവെള്ളം

പാത്രം വെള്ളത്തിൽ നന്നായി കഴുകിയ ശേഷം കറയുള്ള ഭാഗത്ത് അല്പം ബേക്കിംഗ് സോഡ വിതറുക. 10 മിനിറ്റിന് ശേഷം നന്നായി ഉരച്ച് കഴുകാം.

ബേക്കിംഗ് സോഡ

ഉപ്പും നാരങ്ങാനീരും ചേർത്ത മിശ്രിതം ഉപയോഗിച്ച് കരിപിടിച്ച പാത്രങ്ങൾ ഉരച്ചു കഴുകുന്നത് പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കും.

നാരങ്ങ നീര്

മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിലിലാക്കുക. ഇത് പാത്രങ്ങളിൽ സ്പ്രേ ചെയ്ത ശേഷം ഉരച്ച് കഴുകാം.

വിനാഗിരി

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഴുക്കുകളെയും എണ്ണമയത്തെയും എളുപ്പത്തിൽ ഇല്ലാതാക്കുന്നു.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളത്തിൽ സ്പോഞ്ച് മുക്കി പാത്രങ്ങൾ കഴുകുന്നത് പ്രകൃതിദത്തവും ചിലവില്ലാത്തതുമായ ഒരു മികച്ച വഴിയാണ്.

പാൽ