28 September 2026
Nithya V
Image Credit: Getty Images, magnific
പപ്പടം ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. പക്ഷേ, എണ്ണയിൽ മുക്കി വറുത്തെടുക്കുന്ന പപ്പടം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പറയപ്പെടുന്നത്.
കൊളസ്ട്രോളും അമിത കലോറിയും പേടിക്കാതെ, ഒരു തുള്ളി എണ്ണ പോലും ഉപയോഗിക്കാതെ പപ്പടം നല്ല ക്രിസ്പിയായി കാച്ചിയെടുക്കാൻ വേറെ വഴിയുണ്ട്.
പപ്പടം എണ്ണയിൽ വറുക്കുന്നതിന് പകരം തീയിൽ ഗ്രീൽ ചെയ്യാവുന്നതാണ്. ഒട്ടുമിക്ക പേരും ഇന്ന് ഈ രീതിയിൽ പപ്പടം കഴിക്കാറുണ്ട്.
പപ്പടം ചുട്ടെടുത്ത് കഴിക്കുന്നതാണ് മറ്റൊരു വഴി. എണ്ണയിൽ വറുക്കുന്നതിന് പകരം പപ്പടത്തിൽ എണ്ണ പുരട്ടി നേരിട്ട് തീയിലോ ദോശക്കല്ലിലോ ചുട്ടെടുക്കാം.
മൈക്രോവേവ് ഓവനും ഇതിനായി ഉപയോഗിക്കാം. ഓവനിൽ ഒരു മിനിറ്റോ രണ്ട് മിനിറ്റോ പപ്പടം വറുത്തെടുത്ത് ഉപയോഗിക്കാം.
അതുപോലെ, ഒരു എയർ ഫ്രയറിലും എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കാൻ കഴിയും. ഇതിലേക്ക് പപ്പടം വെച്ച് 2-3 മിനിറ്റ് സമയം വറുത്തെടുക്കുക.
എണ്ണ ഉപയോഗിക്കാത്തതിനാൽ അനാവശ്യ കൊഴുപ്പും കലോറിയും ഒഴിവാക്കാം. ഹൃദയാരോഗ്യത്തിനും നല്ലതാണ്.
എണ്ണമയം കുറയ്ക്കുന്നത് കൊളസ്ട്രോൾ വ്യതിയാനങ്ങൾ തടയും. ഡയറ്റ് ചെയ്യുന്നവർക്കും അനുയോജ്യം.