22 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് പുതിന. മിക്ക വീടുകളിലും വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും കേടുവരുന്നു. ഇനി പുതിയ അത്ര പെട്ടെന്ന് കേടാകില്ല.
ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്ര ദിവസം വരെയും പുതിന കേടുവരാതിരിക്കും. പുതിന സൂക്ഷിക്കേണ്ട ചില പൊടികൈകൾ പറയട്ടേ.
പുതിനയുടെ തണ്ട് മുറിച്ച ശേഷം നന്നായി കഴുകിയെടുക്കണം. ശേഷം വെള്ളം നന്നായി കുടഞ്ഞ് ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ഇലകൾ മുകളിൽ വരുന്ന രീതിയിൽ മുക്കിവയ്ക്കാം.
പുതിന കഴുകിയതിന് ശേഷം വെള്ളെ തോർന്നിട്ട് പേപ്പർ ടവലിൽ പൊതിഞ്ഞ് സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.
പുതിന ദീർഘകാലം കേടുവരാതിരിക്കാൻ ഫ്രീസ് ചെയ്താൽ മതി. ഇത് പുതിനയുടെ രുചിയും ഘടനയും നിലനിർത്താൻ സഹായിക്കുന്നു.
ചെറുതായി മുറിച്ച് വെള്ളത്തിലിട്ട് ഫ്രീസ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഫ്രീസ് ആയിക്കഴിഞ്ഞാൽ എത്ര ദിവസം വരെയും ഇത് കേടുവരാതിരിക്കും.
വീട്ടിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ് പുതിന. അതുകൊണ്ട് തന്നെ ആവശ്യാനുസരണം മുറിച്ചെടുത്ത് ഉപയോഗിക്കാം.