12 July 2026

NEETHU VIJAYAN

ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം;  മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ

Image Courtesy: Getty Images 

രാവിലെ എഴുന്നേറ്റയുടൻ പ്രാതലിന് വിവിധതരം പലഹാരങ്ങൾ കഴിക്കുന്നത് മലയാളികളുടെ ശീലമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാലപ്പം അഥവ വെള്ളയപ്പം.

അപ്പം

സാധാരണ വീടുകളിൽ തയ്യാറാക്കുന്ന അപ്പം കട്ടിയായി പോകുന്നു എന്നാണ് വീട്ടമ്മമാരുടെ പരാതി. ഇനി മുതൽ ഹോട്ടലിൽ കിട്ടുന്ന പോലെയുള്ള അപ്പം തയ്യാറാക്കിയാലോ.

സോഫ്റ്റാകാൻ

പച്ചരി – 2 കപ്പ്, തേങ്ങ ചിരകിയത് – 1 കപ്പ്, ഈസ്റ്റ് – 1/2 ടീസ്പൂൺ, പഞ്ചസാര – 1 ടേബിൾ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്,  നന്നായി വെന്ത ചോറ് – 1/2 കപ്പ് .

ചേരുവകൾ

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുറഞ്ഞത് 4, 5 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുക. ശേഷം മാത്രമെ അരയ്ക്കാൻ എടുക്കാവൂ.

അരി കുതിർക്കൽ

കുതിർത്ത പച്ചരി, ചിരകിയ തേങ്ങ, പഞ്ചസാര, ഈസ്റ്റ് എന്നിവയ്ക്കൊപ്പം നല്ല സോഫ്റ്റ് ആയ ചോറ് (1/2 കപ്പ്) കൂടി ചേർക്കുക. ചോറാണ് അപ്പത്തിന് സോഫ്റ്റ്‌നസ് നൽകുന്നത്.

രഹസ്യകൂട്ട്

ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് ഒട്ടും തരിയില്ലാതെ നല്ല വെണ്ണപോലെ അരച്ചെടുക്കുക. ശേഷം ഇത് 6-8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ പുളിക്കാൻ വെക്കുക.

പുളിക്കാൻ

രാവിലെ ആവശ്യത്തിന് ഉപ്പും ചേർത്ത് മാവ് നന്നായി ഇളക്കുക. അപ്പച്ചട്ടി ചൂടാക്കി ഒരു തവി മാവൊഴിച്ച് വശങ്ങളിലേക്ക് ചുറ്റിച്ച് മൂടിവെച്ച് വേവിക്കുക. അപ്പം റെഡി!

സോഫ്റ്റ് അപ്പം