January 20 2026
Aswathy Balachandran
Image Courtesy: Unsplash
പാകം ചെയ്ത ഭക്ഷണങ്ങൾ, ബാക്കിവന്ന കറികൾ, തൈര്, ജ്യൂസ് എന്നിവ ഇവിടെ വെക്കുക. ഇവിടത്തെ താപനില സ്ഥിരമായതിനാൽ ഇത്തരം ഭക്ഷണങ്ങൾ കേടാകാതെ ഇരിക്കും.
ഫ്രിഡ്ജിലെ ഏറ്റവും തണുപ്പുള്ള ഭാഗമാണിത്. പാൽ, പാലുൽപ്പന്നങ്ങൾ, വൃത്തിയാക്കിയ ഇറച്ചി, മീൻ എന്നിവ ഇവിടെ സൂക്ഷിക്കുക.
പച്ചക്കറികളും പഴങ്ങളും ഫ്രഷ് ആയി ഇരിക്കാൻ ഈ ഡ്രോയറുകൾ ഉപയോഗിക്കുക. പച്ചക്കറികൾ കഴുകി ഈർപ്പം പൂർണ്ണമായും മാറ്റിയ ശേഷം മാത്രം ഉള്ളിൽ വെക്കുക.
ഫ്രിഡ്ജിൽ ഏറ്റവും തണുപ്പ് കുറഞ്ഞ ഭാഗമാണിത്. അതിനാൽ സോസുകൾ, ജാം, അച്ചാറുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ മാത്രം ഇവിടെ വെക്കുക. പാലും മുട്ടയും ഇവിടെ വെക്കുന്നത് ഒഴിവാക്കാം.
ചൂടുള്ള ഭക്ഷണം നേരിട്ട് ഫ്രിഡ്ജിൽ വെക്കരുത്. ഇത് ഫ്രിഡ്ജിനുള്ളിലെ താപനില ഉയർത്തുകയും വൈദ്യുതി ഉപഭോഗം കൂട്ടുകയും ചെയ്യും. നന്നായി തണുത്ത ശേഷം മാത്രം അകത്ത് വെക്കുക.
ഫ്രിഡ്ജിനുള്ളിൽ തണുത്ത വായു സഞ്ചരിക്കാൻ ആവശ്യത്തിന് സ്ഥലം വേണം. പാത്രങ്ങൾക്കിടയിൽ വിടവ് ഇട്ടില്ലെങ്കിൽ ഭക്ഷണം കൃത്യമായി തണുക്കില്ല.
പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കാതെ പേപ്പർ ബാഗുകളിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞു വെക്കുക. ഇത് അവ ചീഞ്ഞുപോകുന്നത് തടയും.
ഐസ്ക്രീം, ഐസ് ക്യൂബുകൾ, ദീർഘകാലം സൂക്ഷിക്കേണ്ട മാംസം എന്നിവ ഫ്രീസറിൽ വെക്കുക. കൃത്യസമയത്ത് 'ഡിഫ്രോസ്റ്റ്' ചെയ്യുന്നത് ഫ്രിഡ്ജിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.