26 September 2026
Nithya V
Image Credit: Getty Images, Unsplash
അടുക്കളയിൽ പച്ചക്കറികളും മീനും ഇറച്ചിയുമൊക്കെ അരിയാൻ മൂർച്ചയുള്ള കത്തി അത്യാവശ്യമാണ്.
കടകളിൽ കൊണ്ടുപോകാതെ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കത്തിക്ക് എങ്ങനെ എളുപ്പത്തിൽ മൂർച്ച കൂട്ടാമെന്ന് നോക്കാം.
വീട്ടിലുള്ള സെറാമിക് ചായക്കപ്പുകളുടെയോ പാത്രങ്ങളുടെയോ അടിഭാഗത്ത് പോളിഷ് ചെയ്യാത്ത ഒരു പരുപരുത്ത ഭാഗമുണ്ടാകും.
കപ്പ് തലകീഴായി വെച്ച് ഈ ഭാഗത്ത് കത്തിയുടെ ഭാഗം മാറ്റി മാറ്റി ഉരസുന്നത് കത്തി പെട്ടെന്ന് മൂർച്ചയാകാൻ സഹായിക്കും.
രണ്ട് കത്തികളുടെയും ബ്ലേഡുകൾ തമ്മിൽ ക്രോസ്സായി വെച്ച് പരസ്പരം ഉരയ്ക്കുന്നത് താൽക്കാലികമായി മൂർച്ച കൂട്ടാനുള്ള എളുപ്പവഴിയാണ്.
സാൻഡ് പേപ്പറിന് നല്ല ഫ്രിക്ഷൻ ഉള്ളതിനാൽ കത്തിയുടെ മൂർച്ച കൂട്ടാൻ ഫലപ്രദമാണ്. സാൻഡ് പേപ്പറിൽ കത്തി പലതവണ മാറിമാറി ഉരച്ചെടുക്കുക.
ന്യൂസ് പേപ്പറിൽ കത്തി അമർത്തി ഉരസുന്നത് മൂർച്ച വർദ്ധിപ്പിക്കും. ന്യൂസ് പേപ്പർ മഷിയിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ സാന്നിധ്യം പോളിഷിംഗ് നൽകും.
ഉണങ്ങിയ മുട്ടത്തോട്ടിൽ കത്തിയുടെ മൂർച്ച കുറഞ്ഞ ഭാഗം ഉരസുക. അല്ലെങ്കിൽ മുട്ടത്തോട് പൊടിച്ച് ഒരു അലുമിനിയം ഫോയിൽ പേപ്പറിൽ വെച്ച് അതിൽ കത്തി ഉരയ്ക്കാവുന്നതാണ്.